തെരുവ് വിളക്കിന്റെ സോളാർ പാനൽ പൊട്ടിവീണ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കീഴറ സ്വദേശി ആദിത്യൻ ഇ.പി(19) ആണ് മരിച്ചത്. കണ്ണൂർ വെള്ളിക്കീലിന് സമീപമാണ് അപകടം സംഭവിച്ചത്.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥിയുടെ തലയിൽ സോളാർ പാനൽ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത് കാരണം യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല.
0 Comments