വിസ്മയമായി ടെക് ഫെസ്റ്റ്
മറ്റക്കര- മറ്റക്കര ടോംസ് കോളേജിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മാനേജ് മെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ടോംസ് ഇഗ് നൈറ്റ് ടു കെ 26 ഓള്‍ ഇന്ത്യ ടെക് ഫെസ്റ്റ് കാണികള്‍ക്ക് നവ്യാനുഭമായി.ടോംസ് കോളേജ് ഗൗണ്ടില്‍ നടന്ന എയര്‍ ഷോയും, ഓട്ടോ ഷോയും ആണ് കാണികള്‍ക്ക് വിസ്മയമായത്.
കോളേജ് മൈതാനത്ത് നി്ന്നും പറന്നുയര്‍ന്ന ആര്‍ സി വിമാനങ്ങള്‍ ആകാശത്ത് വിസ്മയം തീര്‍ത്തു.അന്‍പതോളം വൈവിധ്യമാര്‍ന്ന കോടികള്‍ വിലമതിക്കുന്ന വാഹനങ്ങളുടെ പ്രദര്‍ശനവും പ്രകടനവും കാണികളെ ആവേശത്തിലാക്കി.ഭൂമിയെയും റോക്കറ്റുകളെയും,ആകാശ സഞ്ചാരപഥങ്ങളെയും പരിചയപ്പെടുത്തുന്ന വിക്രം സാരഭായി സ്‌പേസ് സെന്ററിന്റെ വാഹനത്തിനുള്ളിലെ സ്റ്റാള്‍ വേറിട്ട അനുഭവമായി മാറി.
കൂടാതെ വിവിധ ഡിപ്പാര്‍മെന്റുകളുടെ സ്റ്റാളുകളും,ഫുഡുഫെസ്റ്റും ഫെസ്റ്റിന് കൊഴുപ്പേകി.പരിപാടിയുടെ ഉദ്ഘാടനം അകലക്കുന്നം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സിജി സണ്ണി നിര്‍വ്വഹിച്ചു. ടോംസ് എഞ്ചിനീയറിംഗ് കോളേജ് ചെയര്‍മാന്‍ ടോം റ്റി ജോസഫ് അധ്യക്ഷനായിരുന്നു.
ആശംസകള്‍ നേര്‍ന്നുകൊണ്ട് അകലക്കുന്നം ഗ്രാമപഞ്ചായത്ത് വാര്‍ഡ്‌മെമ്പര്‍മാരായ എം എസ് രാജു,സിന്ധു അനില്‍കുമാര്‍,ജാന്‍സി ബാബു,ടോംസ് എഞ്ചിനീയറിംഗ് കോളേജ് ഡയറക്ടര്‍ ജി വേണുഗോപാല്‍,പ്രിന്‍സിപ്പാള്‍ ജോബി ജോസഫ്,വൈസ് പ്രിന്‍സിപ്പാള്‍ ഷിജിനാ പി,അക്കാഡമിക് ടീം എഞ്ചിനീയര്‍ മോളിക്കുട്ടി ഇമാനുവല്‍,സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ജോജി തമ്പി,ഡോക്ടര്‍ ബോസ്,പി റ്റി എ പ്രസിഡന്റ് രാജു ചെങ്ങളം,അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.






0 Comments