പൈക ക്ഷേത്രത്തിൽ മേടപ്പൂര മഹോത്സവവും നവീകരണ കലശവും നാളെ തുടങ്ങും.... ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു ..... വീഡിയോ ഈ വാർത്തയോടൊപ്പം


പൈക ക്ഷേത്രത്തിൽ മേടപ്പൂര മഹോത്സവവും
നവീകരണ കലശവും നാളെ തുടങ്ങും.... ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു ..... 

 ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ മേടപ്പൂര മഹോത്സവവും അഷ്ടബന്ധ നവീകരണ കലശവും മെയ് 4 മുതൽ 7 വരെ നടക്കും. 
4 ന് രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 9 ന് വിഷ്ണുപൂജ, മഹാനിവേദ്യം, വൈകിട്ട് 5 ന് താലപ്പൊലി ഘോഷയാത്ര, നിറമാല സമർപ്പണം, 7 ന് ക്ലാസിക്കൽ ഡാൻസ്, കൈകൊട്ടിക്കളി, 8.30 ന് കരോക്കെ ഗാനമേള.
5- ന് രാവിലെ 6-ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 9 ന് ആയില്യംപൂജ, വൈകിട്ട് 5 ന് സർവ്വൈശ്വര്യ പൂജ, 7ന് ഗാനമേള. 
6-ന് രാവിലെ 6 ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 8 ന് ഭജന, 9ന് പൊങ്കാല, 11 ന് പൊങ്കാല നിവേദ്യം,12 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 7ന് തിരുവാതിര, 7.30 ന് നൃത്തനിശ, 9 ന് തിരുവാതിര. 

വീഡിയോ ഇവിടെ കാണാം 👇👇👇





7 ന് രാവിലെ 6 ന് അഷ്ടദ്രവ്യമഹാ ഗണപതി ഹോമം, 7 ന്  അഷ്ടബന്ധ നവീകരണകലശ ചടങ്ങുകൾ ആരംഭിക്കും.   7.30 ന് കലശപൂജ, 9 ന് അനുജ്ഞാ കലശാഭിഷേകം, അഷ്ടബന്ധം ചാർത്തൽ, 9.30 ന് കലശം എഴുന്നള്ളത്ത്, കലശാഭിഷേകം,10 ന് ഭക്തിഗാനസുധ, 12.30 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5 ന് വിളക്കുമാടം, ഇടമറ്റം, പൂവരണി, ഉരുളികുന്നം, മല്ലികശേരി എന്നിവിടങ്ങളിൽ നിന്ന് കുംഭ കുടം ഘോഷയാത്ര പുറപ്പെട്ട്,  7 ന് പൈക ടൗണിൽ സംഗമിക്കും. ദേശതാലപ്പൊലി,തെയ്യം, ഗരുഡൻപറവ, അമ്മൻ കുടം, വിളക്കാട്ടം, ശിവ താണ്ഡവം, പഞ്ചാരിമേളം എന്നിവ അകമ്പടിയേകും.
7.15 ന് കൈകൊട്ടികളി, 7.30 ന് ഭക്തിഗാനസുധ, 8 ന് കുംഭകുടം അഭിഷേകം, താലം ആരാധന, 9 ന് മഹാപ്രസാദമൂട്ട്.  ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി വിളക്കുമാടം സുനിൽ, മേൽശാന്തി അഭിജിത്ത് ശാന്തി, സഹശാന്തിമാരായ അനന്ദു സജി, അജിത്ത് കലേഷ്, അനന്തു ബാബു എന്നിവർ കാർമ്മികത്വം വഹിക്കും.

എം. എൻ. ഷാജി മുകളേൽ, അജി ks കീന്തനാനിക്കൽ , രതീഷ് ഇളം പുരയിടം , അരുൺകുമാർ പൂത്തറയിൽ , സന്തോഷ് ഈ റ്റോലിൽ , ഇ.കെ. രാജൻ ഈട്ടിക്കൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments