കോട്ടയം ജില്ലയിൽ 8 പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം.


കോട്ടയം ജില്ലയിൽ 8 പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം. 

ഇന്ന്(28-06-2025) തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ ബഹു. സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഐപിഎസ് പുരസ്കാരങ്ങൾ  വിതരണം ചെയ്തു. 
ചിങ്ങവനത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്നും നാലു കിലോ സ്വർണ്ണവും 8 ലക്ഷം രൂപയും കവർന്ന കേസിലെ പ്രതികളെ പിടിച്ച അന്വേഷണ മികവിനാണ് അംഗീകാരം.


കോട്ടയം അഡീഷണൽ എസ്. പി. വിശ്വനാഥൻ എ. കെ., ചിങ്ങവനം പോലീസ് ഇൻസ്പെക്ടർ അനിൽ കുമാർ വി. എസ്., ചിങ്ങവനം പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ഇപ്പോൾ വാടനാപ്പള്ളി പോലീസ് ഇൻസ്പെക്ടർ ബിനു എസ്., കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ   സന്തോഷ് പി. സി., ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ എസ്. സി. പി . ഒ. തോമസ് സ്റ്റാന്ലി ,കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് എസ്. സി. പി . ഒ. ശ്യാം എസ്. നായർ , ചങ്ങനാശ്ശേരി ട്രാഫിക്  സി. പി. ഒ. നിയാസ് എം. എ., കോട്ടയം ക്രൈം ബ്രാഞ്ച് സി. പി. ഒ സതീശ് കുമാർ പി. എ.  എന്നിവർക്കാണ് 2023 വർഷത്തെ പ്രവർത്തന മികവിനുള്ള പുരസ്കാരം.



2023 ഓഗസ്റ്റ് മാസത്തിലാണ് ചിങ്ങവനത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്നും ഒന്നേകാൽ കോടിയോളം രൂപായുടെ സ്വർണ്ണവും എട്ടു ലക്ഷം രൂപയും മോഷണം പോയത്. വ്യാജ നമ്പർ പ്ളേറ്റു ഫിറ്റ് ചെയ്ത വാഹനത്തിൽ എത്തിയ പ്രതികൾ മോഷണത്തിനു ശേഷം സി. സി. ടി. വി. യുടെഡി. വി. ആർ. ഉൾപ്പെടെയുള്ള തെളിവുകളെല്ലാം നശിപ്പിച്ചിരുന്നു. 


പോലീസിന് ഏറെ വെല്ലുവിളി ഉയർത്തിയ കേസിലെ പ്രതികളായ 1, ഫൈസൽ രാജ്, പുന്നക്കുടി പുത്തൻവീട്,നിരത്തുപാറ, കലഞ്ഞൂർ, 2, അനീഷ് ആന്റണി, അനീഷ് ഭവൻ, നിരത്തുപാറ കലഞ്ഞൂർ  എന്നിവരെ പിടികൂടിയ അന്വേഷണ സംഘത്തിൽ ചങ്ങനാശ്ശേരി ഡി. വൈ. എസ്. പി. വിശ്വനാഥൻ എ. കെയുടെ നേതൃത്വത്തിൽ  ചിങ്ങവനം പോലീസ് ഇൻസ്പെക്ടർ അനിൽ കുമാർ വി. എസ്. , 


 വാടനാപ്പള്ളി പോലീസ് ഇൻസ്പെക്ടർ ബിനു എസ്, എസ്. സി. പി . ഒ. മാരായ  സന്തോഷ് പി. സി, തോമസ് സ്റ്റാന്ലി, ശ്യാം എസ്. നായർ , സി. പി. ഒ. നിയാസ് എം. എ, സതീശ് കുമാർ പി. എ. എന്നിവരാണ് ഉണ്ടായിരുന്നത്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments