നടിയും മോഡലുമായ ഷെഫാലി ജാരിവാല അന്തരിച്ചു.

 

നടിയും മോഡലുമായ ഷെഫാലി ജാരിവാല അന്തരിച്ചു. 

42 വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥ യിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർമാർ പിന്നാലെ മരണം സ്ഥിരീകരിച്ചു.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. 002ല്‍ പുറത്തിറങ്ങിയ ‘കാന്തലഗ’ എന്ന ഗാനത്തില്‍ അഭിനയിച്ചതോടെയാണ് ഷെഫാലി അറിയപ്പെടുന്ന താരമായി മാറിയത്. 


പിന്നാലെ ബിഗ് ബോസ് 13 സീസണും ഇവരെ താരപദവിയിലേക്ക് ഉയര്‍ത്തി. 2015ല്‍ നടന്‍ പരാഗ് ത്യാഗിയെ വിവാഹം കഴിച്ചു. ഭര്‍ത്താവിനൊപ്പം ‘നാച്ച് ബാലിയേ’ എന്ന ഡാന്‍സ് റിയാലിറ്റി ഷോയുടെ 5, 7 സീസണുകളിലും ഷെഫാലി പങ്കെടുത്തിരുന്നു. 


 ആൽബങ്ങളിലൂടെയും ബിഗ് ബോസ് ഷോയിലൂടെയും പ്രശസ്തയാണ് നടി. സൽമാൻ ഖാൻ ഒപ്പം 2004 ൽ മുജ്സെ ശാദി കരോഗി എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.’രാത്രി കെ യാത്രി 2′ എന്ന വെബ് സീരീസില്‍ ലൈംഗിക തൊഴിലാളിയായി വേഷമിട്ട ഷെഫാലിയുടെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. 









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments