ലഹരിപാർട്ടിക്കിടെ ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം.



ലഹരിപാർട്ടിക്കിടെ ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം.

തൃശ്ശൂർ നല്ലെങ്കരയിൽ ഗുണ്ടകൾ ഉൾപ്പെടെയുള്ള 12ഓളം പേർ വരുന്ന സംഘം നടത്തിയ ലഹരിപ്പാർട്ടിയാണ് സംഘർഷത്തിൽ അവസാനിച്ചത്.പ്രദേശത്തെ ഒഴിഞ്ഞ പറമ്പിൽ വെച്ചായിരുന്നു ലഹരിപാർട്ടി. ലഹരിപാർട്ടി നടക്കുന്നതിനിടയിൽ ഇവർ പരസ്പരം ചേരിതിരി‍ഞ്ഞ് ഏറ്റുമുട്ടി.


 പ്രദേശവാസികൾ വിളിച്ചറിയിച്ചതിന് പിന്നാലെ പൊലീസ് ഇവിടേയ്ക്ക് എത്തിച്ചേരുകയായിരുന്നു. ലഹരിപാർട്ടി നടക്കുന്ന സ്ഥലത്തേയ്ക്ക് എത്തിച്ചേർന്ന പൊലീസ് സംഘത്തിന് നേരെ അക്രമിസംഘം വടിവാളും കമ്പിവടികളുമായെത്തി ആക്രമിക്കുകയായിരുന്നു.


 മൂന്ന് പൊലീസ് ജീപ്പുകൾ സംഘം അടിച്ച് തകർത്തു. അക്രമി സംഘത്തിലുണ്ടായിരുന്ന ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments