വൈക്കം ചെമ്പ് മുറിഞ്ഞപുഴ പാലത്തിന് സമീപം വേമ്പനാട്ട് കായലിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ പണാവള്ളി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.

 

വൈക്കം  ചെമ്പ് മുറിഞ്ഞപുഴ പാലത്തിന് സമീപം വേമ്പനാട്ട് കായലിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ  പണാവള്ളി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. 

പണാവള്ളി സ്വദേശി സുമേഷ് (കണ്ണൻ) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടുദിവസമായി ഇയാൾക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെ അരൂർ കോട്ടപ്പുറത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. 


 കാട്ടിക്കുന്നിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് ആലപ്പുഴ ജില്ലയിലെ പാണാവള്ളിയിലേക്ക് പോവുകയായിരുന്ന വള്ളമാണ് മുങ്ങിയത്. 
 23 യാത്രക്കാരാണ് അപകട സമയത്ത്  വള്ളത്തിൽ ഉണ്ടായിരുന്നത്. ശക്തമായ കാറ്റാണ് വള്ളം മറിയുകയായിരുന്നു. 
 അപകടം നടന്ന ഉടൻ കക്ക വാരുന്നവരും മറ്റു വള്ളക്കാരും എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. നീന്തി രക്ഷപ്പെടാൻ ശ്രമിച്ച പാണാവള്ളി സ്വദേശി കണ്ണനെ കാണാതാവുകയായിരുന്നു. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments