മനുഷ്യൻ നേരിടുന്ന എല്ലാ പ്രതിസന്ധികൾക്കും ശരിയായ പരിഹാരം സനാതന ധർമ്മത്തിലുണ്ടെന്ന്മൗ നയോഗി സ്വാമി ഹരിനാരായണൻ പ്രസ്താവിച്ചു. വിശ്വ സനാതന ധർമ്മവേദിയുടെ സംസ്ഥാനതല നേതൃ സംഗമവും സത്സംഗവും ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിത വിജയത്തിൻ്റെ ശാസ്ത്രമാണ് സനാതനധർമ്മം. സനാതനധർമ്മത്തെ തകർക്കാൻ ശ്രമിച്ചവരൊക്കെ സ്വയം തകർന്നു പോയ ചരിത്രമേ ഉള്ളു. അത് കാലഘട്ടത്തിൻ്റെ അനിവാര്യതതയാണ് അദ്ദേഹം കൂട്ടി ചേർത്തു. ചടങ്ങിൽ ഐ.പി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
അനിൽ എസ് നായർ വയനാട് ആമുഖ പ്രഭാഷണവും വി.സി.രാജഗോപാൽ മുഖ്യ പ്രഭാഷണവും നടത്തി. ലക്ഷ്മി സുരേഷ്, കെ. ടി. ശിവരാമൻ നായർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ വട്ടോളി, ഭാസ്കരൻ തൃശ്ശൂർ, എം.സജീവ് നീലഗിരി, മോഹനകൃഷ്ണൻ.കെ. , ആർ. രാധാകൃഷ്ണൻ , ഗൂഡല്ലൂർ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി സംസ്ഥാന പ്രസിഡൻ്റായി മൗനയോഗി സ്വാമിഹരിനാരായണൻ, വർക്കിംഗ് പ്രസിഡൻ്റായി വി.സി.രാജഗോപാൽ, വൈസ് പ്രസിഡൻ്റുമാരായി ഐ.പി.രാമചന്ദ്രൻ ,ഉണ്ണികൃഷ്ണൻ മാസ്റ്റർ വട്ടോളി, ജനറൽ സെക്രട്ടറിയായി അനിൽ .എസ്. നായർ, വയനാട്, ജോയിൻ്റ് സെക്രട്ടറിമാരായി ഭാസ്ക്കരൻ, തൃശ്ശൂർ ആർ.രാധാകൃഷ്ണൻ, ട്രഷറർ ആയി ശ്രീമതി ലക്ഷ്മീ സുരേഷ്, എക്സിക്യുട്ടീവ് അംഗങ്ങളായി സി. സന്ദീപ്, ദീപക് ഗുരുവായൂർ എന്നിവരെ തെരഞ്ഞെടുത്തു.
0 Comments