പ്രവിത്താനത്ത് ഓണോൽസവ് 2025 സംഘടിപ്പിച്ചു


 കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. വിവിധ കലാ കായിക പരിപാടികൾ, മലയാളി മങ്കെയെ തെരഞ്ഞെടുക്കൽ, മികച്ച വ്യാപാരി, മികച്ച കർഷകൻ, മികച്ച സാമൂഹിക പ്രവർത്തക, മികച്ച ഡ്രൈവേഴ്സ്, മികച്ച തൊഴിലാളി, മികച്ച ഡോക്ടർ, മികച്ച ക്ഷീര കർഷകൻ എന്നിവരെ കണ്ടെത്തി ആദരിച്ചു. 


സമാപന സമ്മേളനം  മുൻ ചീഫ് വിപ്പ് പി സി ജോർജ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി പ്രസിഡൻ്റ് സജി എസ് തെക്കേൽ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് എം കെ തോമസുകുട്ടി സമ്മാനദാനം നിർവ്വഹിച്ചു.


 പ്രവിത്താനം ഫൊറോന പള്ളി വികാരി ഫാ. ജോർജ് വേളൂപ്പറമ്പിൽ ഓണം സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് നിർമ്മലാ ജിമ്മി, ബിജെപി കോട്ടയം ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ, പഞ്ചായത്ത് മെമ്പർ വിനോദ് ചെറിയാൻ, എൽസമ്മ ജോർജ്ജുകുട്ടി, സുജിത്ത് ജി നായർ, ഷാജി ബി തോപ്പിൽ,  സെൻതേക്കും കാട്ടിൽ, ജിമ്മിച്ചൻ സി എ, ഹരി തോപ്പിൽ എന്നിവർ   പ്രസംഗിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments