കശ്മീരില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് സൈനികന് വീരമൃത്യു


 ജമ്മു കശ്മീരിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് സൈനികന് വീരമൃത്യു. ഗ്രനേഡ് അബദ്ധത്തിൽ പൊട്ടിയതാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പൂഞ്ച് ജില്ലയിൽ ഇന്നലെ വൈകീട്ട് 7.45 ഓടേ സുരൻകോട്ട് പ്രദേശത്താണ് സംഭവം.  


 പ്രദേശത്തെ സൈനിക ക്യാമ്പിൽ കാവൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സൈനികനാണ് മരിച്ചത്. സൈനികൻ ഗ്രനേഡ് തെറ്റായി കൈകാര്യം ചെയ്തതിനാലാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.


 അധികൃതർ മരണം സ്ഥിരീകരിച്ചു. അപകടവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments