പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കോർണർ മീറ്റിംഗ്.. ഒക്ടോബർ 14 ന്.



പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കോർണർ മീറ്റിംഗ് ഒക്ടോബർ 14 ചൊവ്വാഴ്ച വൈകുന്നേരം 5.00 മണിയ്ക്ക് വലിയകാവുംപുറം അരങ്ങാപ്പാറയിൽ നടക്കും.  അഡാർട്ട് പാലാ, എക്സൈസ് ഡിപ്പാർട്ട്മെന്റ് പാലാ,  ഫെഡറൽ ബാങ്ക്  കൊല്ലപ്പള്ളി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫ്ലാഷ് മോബ്, സ്കിറ്റ്, മറ്റു കലാപരിപാടികൾ തുടങ്ങിയവ പ്രോഗ്രാമിനോട് അനുബന്ധിച്ച് ഉണ്ടായിരിക്കും.  

 ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് മെമ്പർ   സുധാ ഷാജിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം  ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്   ബീന ടോമി ഉദ്ഘാടനം ചെയ്യും.ഹെഡ്മാസ്റ്റർ ജിനു. ജെ. വല്ലനാട്ട്, ലഹരിവിരുദ്ധ ക്ലബ്ബ് കോർഡിനേറ്റർമാരായ   ലീന സെബാസ്റ്റ്യൻ,  എലിസബത്ത് മാത്യു, ജോജിമോൻ ജോസ് എന്നിവർ നേതൃത്വം നൽകും.













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments