ഭരണങ്ങാനത്തെ ഗവൺമെൻറ് സ്കൂളുകൾ ഇനി സൗരോർജ പ്രഭയിൽ. ...സോളാർ പാനൽ (സൗരോർജ്ജ പാനൽ) സ്ഥാപിക്കുന്നതിന് ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ചു....നിർമ്മാണ ഉദ്ഘാടനം തിങ്കളാഴ്ച


ഭരണങ്ങാനത്തെ ഗവൺമെൻറ് സ്കൂളുകൾ ഇനി സൗരോർജ പ്രഭയിൽ. ...സോളാർ പാനൽ (സൗരോർജ്ജ പാനൽ) സ്ഥാപിക്കുന്നതിന് ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ചു....നിർമ്മാണ ഉദ്ഘാടനം  തിങ്കളാഴ്ച  

 ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ മൂന്ന് ഗവൺമെൻറ് സ്കൂളുകളിൽ സൗരോർജ്ജ പാനൽ സിസ്റ്റം സ്ഥാപിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. 

ഇടപ്പാടി അരീപ്പാറ ഗവൺമെൻറ് എൽ.പി.സ്കൂൾ, അളനാട് ഗവൺമെൻറ് യു.പി.സ്കൂൾ, കയ്യൂർ ഗവൺമെൻറ് എൽ.പി.സ്കൂൾ എന്നിവിടങ്ങളിലാണ് സോളാർ പാനൽ സ്ഥാപിക്കുന്നത്. 

സൗരോർജ്ജ പാനൽ സ്ഥാപിക്കുന്നതോടുകൂടി കറണ്ട് ചാർജ് പൂർണമായും ഒഴിവാക്കുന്നതിന് കഴിയും. ആ തുക പഞ്ചായത്തിന്റെ പൊതുവായ വികസന പ്രവർത്തനത്തിന് ഉപയോഗിക്കുന്നതിനും സാധിക്കും. അതുപോലെ വൈദ്യുതി തടസ്സം നേരിട്ടാലും സ്കൂളുകളിൽ യഥേഷ്ടം ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയും. മൂന്ന് കിലോ വാട്ട് സംഭരണശേഷിയുള്ള സോളാർ പാനൽ ആണ് ഓരോ സ്കൂളിലും സ്ഥാപിക്കുന്നത്.

 1350 യൂണിറ്റ് വൈദ്യുതി ഒരു മാസം സംഭരിക്കാൻ സാധിക്കും. സംസ്ഥാന ഗവൺമെൻറ് അംഗീകൃത ഏജൻസിയായ കേരള ഇലക്ട്രിക്കൽ ലിമിറ്റഡ് ആണ് 25 വർഷ വാറണ്ടിയോടുകൂടി സൗരോർജ്ജപാനൽ സ്ഥാപിക്കുന്നത്. 

തിങ്കളാഴ്ച രാവിലെ പത്തിന് ഇടപ്പാടി അരിപ്പാറ ഗവൺമെൻറ് എൽ .പി സ്കൂളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ സൗരോർജ പാനലിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് ബീന ടോമി അധ്യക്ഷത വഹിക്കും. 

ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിദ്യാഭ്യാസ വകുപ്പ് അധികാരികൾ,പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിക്കും. രണ്ടാഴ്ചക്കുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments