എസ്എൻഡിപി യോഗം 853 നമ്പർ തലനാട് ശാഖയിലെ ജ്ഞാനേശ്വര മഹാദേവക്ഷേത്രത്തിൽ ഒക്ടോബർ 14 മുതൽ 22 വരെ അഷ്ടമംഗല പ്രശ്‌ന പരിഹാര ക്രിയകളും അഷ്ടബന്ധ ലേപനവും സഹസ്രകലശവും നടത്തുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.......
ക്ഷേത്രം തന്ത്രി പറവൂർ രാകേഷ്, മേൽശാന്തി ജമീഷ് ശാന്തി എന്നിവർ മുഖ്യകാർമികത്വം വഹിക്കും.
ഒക്ടോബർ 14 ന് വൈകിട്ട് 6.30 ന് ദീപാരാധന, തുടർന്ന് ആചാര്യവരണം, അ ത്താഴപൂജ, പ്രഭാഷണം.
15 ന് രാവിലെ 5.30 ന് മഹാഗണപതിഹോമം, മഹാമൃത്യു ഞ്ജയഹോമം, വൈകിട്ട് 6.30 ന് ദീപാരാധന, ലളിതാസ ഹസ്രനാമാർച്ചന, അത്താഴപൂജ. 16 ന് രാവിലെ മഹാ ഗണപതിഹോമം, ഭഗവതിസേവ. 17 ന് രാവിലെ തിലഹോമം, സായൂജ്യപൂജ, വൈകുന്നേരം ദീപാരാധന, വാസ്തുഹോമം, പുണ്യാഹം, അത്താഴപൂജ.
18 ന് രാവിലെ മുളപൂജ, പഞ്ചകം, വിശേഷാൽപൂജ, വൈകുന്നേരം ദീപാരാധന, ഭഗവതിസേവ, അത്താഴപൂജ. 19 ന് രാവിലെ ശാന്തിഹോമം, വൈകുന്നേരം ഭഗവതിസേവ. 20 ന് വൈകുന്നേരം ഭഗവതിസേവ, മുളപൂജ, അത്താഴപൂജ 21 ന് രാവിലെ തത്വകലശപൂജ, പരികലശപൂജ, വൈകുന്നേരം അധിവാസഹോമം, അത്താഴപൂജ, 22 ന് രാവിലെ അധിവാസംവിടർത്തിപൂജ, 9.10 ന് അഷ്ടബന്ധലേപനം. തുടർന്ന്, വിശേഷാൽ പൂജ, ആചാര്യ ദക്ഷിണ, അന്നദാനം.
വീഡിയോ ഇവിടെ കാണാം 👇👇👇
പത്രസമ്മേളനത്തിൽ എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ ജോയിന്റ് കൺവീനർ കെ.ആർ. ഷാജി, ശാഖാ പ്രസിഡന്റ് സോളി ഷാജി, വൈസ് പ്രസിഡന്റ് ജ്യോതിസ് ടി. ഗുരുഭവൻ,
സെക്രട്ടറി എ.എം. മോഹനൻ അള്ളുങ്കൽ, നവീകരണ കലശകമ്മിറ്റി ചെയൻമാർ പി.വി. തുളസീധരൻ പുത്തൻപുരയ്ക്കൽ, കൺവീനർ പി.എസ്. വിനോദ് പാണ്ടൻകല്ലുങ്കൽ, വൈസ് ചെയർമാർ എ.ആർ. ലെനിൻമോൻ ആരോലിക്കൽ എന്നിവർ പങ്കെടുത്തു.
0 Comments