പാലാ ഉപവിദ്യാഭ്യാസ ജില്ലാ കായിക മേള - പാലാ സെൻ്റ്.തോമസ് എച്ച്.എസ്.എസ്. ചാമ്പ്യന്മാർ.
ഒക്ടോബർ 9-ാം തീയതി മുതൽ പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരുന്ന പാലാ ഉപവിദ്യാഭ്യാസ ജില്ലാ കായിക മേളയിൽ 397 പോയിൻ്റ് നേടി പാലാ സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പുന്മാരായി. 55 സ്വർണ്ണം, 31 വെള്ളി 13 വെങ്കലം എന്നിങ്ങനെ 99 മെഡലുകൾ നേടി പാലാ സെൻ്റ്.തോമസിലെ 42 കായികപ്രതിഭകൾ ജില്ലാ അത്‌ലറ്റിക് മീറ്റിന് യോഗ്യത നേടിയിരിക്കുകയാണ്.
വിജയികൾക്ക് രാമപുരം എ.ഇ.ഒ. ജോളിമോൾ ഐസക്ക് സമ്മാനങ്ങൾ നൽകുകയും കായിക താരങ്ങളെയും കായികാദ്ധ്യാപകരെയും അനുമോദിക്കുകയും ചെയ്തു. ചടങ്ങിൽ ഉപവിദ്യാഭ്യാസ ജില്ലാ ഓഫീസർ സജി. കെ.ബി. അദ്ധ്യക്ഷനായിരുന്നു. മേളയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം വഹിച്ച കായികാദ്ധ്യാപകരെയും സ്പോർട്ട്സ്മാൻ സ്പിരിറ്റോടെ മൽസരങ്ങളിൽ പങ്കെടുത്ത കുട്ടികളെയും ചാമ്പ്യന്മാരായ പാലാ സെൻ്റ്.തോമസ് HSS ലെ വിദ്യാർത്ഥികളെയും അദ്ദേഹം അഭിനന്ദിച്ചു.
പാലാ സെൻ്റ്.തോമസിന് തിളക്കമാർന്ന വിജയം സമ്മാനിച്ച വിദ്യാർത്ഥികളെയും കായികാദ്ധ്യാപകൻ മനു പി.ജെയിംസിനെയും മാനേജർ ഫാ. ജോസ് കാക്കല്ലിൽ, പ്രിൻസിപ്പൽ റെജിമോൻ കെ.മാത്യു, ഹെഡ്മാസ്റ്റർ ഫാ. റെജിമോൻ സ്കറിയ, പി.റ്റി.എ. പ്രസിഡൻ്റ് വി.എം. തോമസ് എന്നിവർ അഭിനന്ദിച്ചു.
ഡോ. തങ്കച്ചൻ മാത്യുവിൻ്റെ പാലാ അൽഫോൻസിയൻ അത്‌ലറ്റിക് അക്കാദമിയുടേയും, സതീഷ് കുമാർ സാറിൻ്റെ പാലാ ജംബ്ബിംഗ് അക്കാദമിയുടെയും പരിശീലനമാണ് മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നതിന് കുട്ടികൾക്ക് സഹായകമായതെന്ന് പ്രിൻസിപ്പിൽ റെജിമോൻ കെ.മാത്യു പറഞ്ഞു.
166 പോയിൻ്റുമായി പാലാ സെൻ്റ്.മേരീസ് എച്ച്.എസ്.എസ്. റണ്ണർ അപ്പായി. 85 പോയിൻ്റ് നേടി KTJ M HS ഇടമറ്റം മൂന്നാം സ്ഥാനത്തെത്തി.
0 Comments