ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചു

 കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചു. മൂന്നുശതമാനമാണ് വര്‍ദ്ധിപ്പിച്ചത്. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.  

 ജൂലൈ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഈ വര്‍ഷമിത് രണ്ടാം തവണയാണ് ക്ഷാമബത്ത വര്‍ധിപ്പിക്കുന്നത്. മാര്‍ച്ചില്‍ രണ്ടുശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. അപ്പോള്‍ അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനത്തില്‍ നിന്ന് 55 ശതമാനമായി ഉയര്‍ന്നിരുന്നു. നിലവിലെ വര്‍ദ്ധന പ്രകാരം 60000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരാള്‍ക്ക് 34800 രൂപ ഡിഎ ലഭിക്കും. ജനുവരിയില്‍ പ്രഖ്യാപിച്ച 8-ാം ശമ്പള കമ്മീഷനാണ് ശമ്പളത്തിലും അലവന്‍സുകളിലുമുള്ള തുടര്‍പരിഷ്‌കരണങ്ങള്‍ തീരുമാനിക്കുന്നത്. 

 















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments