മുണ്ടക്കയം - എരുമേലി റോഡിൽ കണ്ണിമലയിൽ കാർ നിയന്ത്രണം വിട്ട് റബർ മരത്തിലേക്ക് ഇടിച്ചു കയറി. യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപെട്ടു. ഇന്നു രാവിലെ 11 മണിയോടെയായിരുന്നു അപകടം. എരുമേലിക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് കമ്പിവേലി തകർത്താണ് എസ്റ്റേറ്റിലെ റബ്ബർ മരത്തിൽ ഇടിച്ചു നിന്നത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.





0 Comments