കൊഴുവനാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഓക്സിജൻ കോൺസൻട്രേറ്ററുകളുടെ ഉദ്ഘാടനം നടത്തി

  കൊഴുവനാൽ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായ  ജെസ്സി ജോർജ്ജ് പഴയംപ്ലാത്തും സഹമെമ്പറായ   ജോസി ജോസഫ് പൊയ്കയിലും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 330000 രൂപ ഉപയോഗിച്ച് വാങ്ങിയ 6 ഓക്സിജൻ കോൺസൻട്രേറ്ററുകളുടെ ഉദ്ഘാടനം ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ   ജോസി ജോസഫിന്‍റെ അദ്ധ്യക്ഷതയിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്   ജെസ്സി ജോർജ് നിർവ്വഹിച്ചു. 

     മെഡിക്കൽ ഓഫീസർ ഡോ.രാഹുൽ, കൊഴുവനാൽ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻമാരായ  മാത്യു തോമസ്,  സ്മിത വിനോദ്, ജനപ്രതിനിധികളായ   മഞ്ജു ദിലീപ്,   കെ.ആർ ഗോപി പാലീയേറ്റീവ് കെയർ നഴ്സ്  മേരിക്കുട്ടി ഡൊമിനിക് എന്നിവർ സന്നിഹിതരായിരുന്നു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments