മെഡിക്കൽ കോളജ് ഡോക്ടർമാർ ഈ മാസം 13ന് സമ്പൂർണമായി പണിമുടക്കും

 

ശമ്പള പരിഷ്‌കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈ മാസം 13ന് സമ്പൂർണമായി പണിമുടക്കും. അത്യാഹിത സേവനങ്ങൾ മാത്രമാകും ഈ ദിവസം പ്രവർത്തിക്കുകയെന്ന് കെജിഎംസിടിഎ അറിയിച്ചു. എമർജൻസി സേവനങ്ങൾ ഒഴികെ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും ഡോക്‌ടർമാർ വിട്ടുനിൽക്കും.  

 നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ഡോക്ട‌ർമാർ സൂചനാസമരം നടത്തിയിരുന്നു. സമാധാനപരമായി സമരം ചെയ്തിട്ടും സർക്കാർ കണ്ടില്ലെന്നു നടിക്കുന്ന സാഹചര്യത്തിലാണ് സമ്പൂർണ പണിമുടക്കിലേക്കു കടക്കുന്നതെന്നു സംഘടനാ നേതാക്കൾ അറിയിച്ചു. 













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments