പത്രിക സമർപ്പണം നാളെ ( നവം. 21) കൂടി ;ജില്ലയിൽ ഇതു വരെ ലഭിച്ചത് 2651 പത്രികകൾ
നാമനിർദേശ പത്രിക സമർപ്പണത്തിനുള്ള സമയപരിധി വെള്ളിയാഴ്ച (നവംബർ 21) അവസാനിക്കാനിരിക്കേ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ഇതു വരെ ലഭിച്ചത് 2651 പത്രികകൾ.
വ്യാഴാഴ്ച ( നവംബർ 20 ) മാത്രം 1441 പത്രികകൾ ലഭിച്ചു.
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ മത്സരത്തിന് ആകെ 59 പേർ 108 സെറ്റ് പത്രികകളാണ് ഇതുവരെ നൽകിയത്. വ്യാഴാഴ്ച മാത്രം 35 പേർ 66 സെറ്റ് പത്രികകൾ നൽകി.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു വരെ പത്രിക സമർപ്പിക്കാം.
നാമനിർദ്ദേശ പത്രിക കളുടെ സൂക്ഷ്മപരിശോധന
നവംബർ 22ന് നടക്കും.
നവംബർ 24 (തിങ്കൾ) ഉച്ചകഴിഞ്ഞ് മൂന്നു വരെ
സ്ഥാനാർത്ഥിത്വം പിൻവലിക്കാം.



0 Comments