മുറജപ പ്രസാദമായ നെയ്യ് ബുദ്ധിശക്തികൾക്ക് അതിവിശിഷ്ടം.... പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ മുറജപം വൃശ്ചികം ഒന്നിന് തിങ്കളാഴ്ച ....... കാർത്തികപ്പൊങ്കാല ഡിസംബർ 4 ന്
പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ ദേവപ്രശ്‌ന പരിഹാര ക്രിയകളുടെ ഭാഗമായി അതിവിശിഷ്ടമായ കൃഷ്ണയജൂര്‍വ്വേദ മുറജപം വൃശ്ചികം 1 ന് തിങ്കളാഴ്ച നടക്കും. കടലൂര്‍ ശ്രീദാസ് നമ്പൂതിരി, ആമല്ലൂര്‍ നാരായണന്‍ നമ്പൂതിരി, കൂറ്റന്‍പിള്ളി വാസുദേവന്‍ നമ്പൂതിരി, കിഴാനെല്ലൂര്‍ ഭവന്‍ നമ്പൂതിരി, കിഴാനെല്ലൂര്‍ യതീന്ദ്രന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് മുറജപം നടക്കുന്നത്. രാവിലെ 7ന് ആരംഭിക്കും. 9.45 ന് മുറജപ വിശേഷ പ്രഭാഷണം, 10.30 ന് അവസാനിക്കും. തുടര്‍ന്ന് മന്ത്രജപത്താല്‍ ദിവ്യമായ മുറജപ നെയ്യ് ഭക്തര്‍ക്ക് വിതരണം ചെയ്യും.
കാര്‍ത്തിക പൊങ്കാല ഡിസംബര്‍ 4ന് നടക്കും. രാവിലെ 8ന് മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരും. 9 ന് പൊങ്കാല തളിക്കല്‍, വൈകിട്ട് 6.30 ന് കാണിക്കമണ്ഡപം ജംഗ്ഷനില്‍ നിന്നും നാരങ്ങാവിളക്ക് ഘോഷയാത്ര, തുടര്‍ന്ന് കാര്‍ത്തിക ദീപം തെളിയിക്കല്‍, വിശേഷാല്‍ ദീപാരാധനയും ഭജനയുമുണ്ട്. രാത്രി 7 മുതല്‍ കണ്ണൂര്‍ വരാഹി ഭജന്‍സ് അവതരിപ്പിക്കുന്ന ഭജന അരങ്ങേറും.
മുറജപത്തില്‍ പങ്കെടുക്കുന്നവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം, ഫോണ്‍: 9745260444.




0 Comments