കേരളത്തില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ ഓടില്ല...യാത്രാ ദുരിതം വര്‍ധിക്കും


 കേരളത്തില്‍ നിന്നുള്ള സ്വകാര്യ ബസുകളുടെ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ഇന്ന് മുതല്‍ നിര്‍ത്തിവയ്ക്കുന്നു. ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷന്‍ കേരള സംസ്ഥാന സമിതിയുടെതാണ് തീരുമാനം.  

 തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ അന്യായ നികുതി, പിഴ, വാഹനം പിടിച്ചെടുക്കല്‍ തുടങ്ങിയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. കേരളത്തില്‍ നിന്നുള്ള എല്ലാ ടൂറിസ്റ്റ് ബസുകളും വൈകുന്നേരം ആറു മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കും എന്നാണ് അറിയിപ്പ്. 


 ആള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ക്കെതിരെ നിയമവിരുദ്ധ നടപടികള്‍ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.ജെ. റിജാസ്, ജനറല്‍ സെക്രട്ടറി മനീഷ് ശശിധരന്‍ എന്നിവര്‍ അറിയിച്ചു. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ അന്യായ നികുതി ഈടാക്കല്‍, കനത്ത പിഴ ചുമത്തല്‍, വാഹനങ്ങള്‍ പിടിച്ചെടുക്കല്‍ എന്നീ നടപടികള്‍ പതിവാണെന്നും ഇവര്‍ പറയുന്നു.


 പ്രതിഷേധമായല്ല സര്‍വീസുകള്‍ നിര്‍ത്തുന്നത്. വാഹന ഉടമകള്‍, ജീവനക്കാര്‍, യാത്രക്കാര്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് നടപടിയെന്നും സംഘടനാ നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.  സര്‍വീസുകള്‍ കൂട്ടത്തോടെ നിര്‍ത്തുന്ന സാഹചര്യം ബംഗളൂരുവിലേക്കും ചെന്നൈയിലേക്കും ഉള്‍പ്പെടെയുള്ള യാത്രികരെ വലിയ ദുരിതത്തിലാക്കും. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments