തദ്ദേശ തിരഞ്ഞെടുപ്പ്- ഹരിതചട്ടം കർശനമാക്കുവാൻ പരിസ്ഥിതി പരിപാലന വിഭാഗം



തദ്ദേശ തിരഞ്ഞെടുപ്പ്- ഹരിതചട്ടം കർശനമാക്കുവാൻ പരിസ്ഥിതി പരിപാലന വിഭാഗം

 ഹൈകോടതി പരാമർശത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ഹരിത ചട്ടം കർശനമാക്കാൻ നിർദേശിച്ചിട്ടുണ്ട്. സ്ഥാനാർത്ഥികളും, രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോർഡുകൾ, ബാനറുകൾ തുടങ്ങിയവ നിർമ്മിക്കുന്നതിന് പി. വി. സി, പോളിസ്റ്റർ, നൈലോൺ കൊറിയൻ ക്ലോത്ത്, പ്ലാസ്റ്റിക് കോറ്റിംഗ് ഉള്ള തുണികൾ, പോളിസ്റ്റർ കൊണ്ടുള്ള തുണി തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശം, പ്ലാസ്റ്റിക് കോട്ടിങ്ങോ ഉള്ള പുനഃചക്രമണം സാധ്യമല്ലാത്ത എല്ലാത്തരം സാമഗ്രികളുടെയും ഉപയോഗം ഒഴിവാക്കുവാൻ നിർദ്ദേശമുണ്ട്. 100% കോട്ടൺ അല്ലെങ്കിൽ പോളിഎത്തിലീൻ, പേപ്പർ തുടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രമേ പ്രചരണ പരിപാടികൾക്ക് ഉപയോഗിക്കാൻ പാടുള്ളൂ .
 പ്രചരണ സാമഗ്രികളിൽ മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകൃത ക്യു. ആർ കോഡ്, പി.വി.സി ഫ്രീ റീസൈക്ലബിൾ ലോഗോ, പ്രിന്ററുടെ വിശദാംശങ്ങൾ എന്നിവ നിർബന്ധമായും നിഷ്കർഷിക്കുന്നു.


 തിരഞ്ഞെടുപ്പ് പ്രചരണം, റോഡ് ഷോകൾ, യോഗങ്ങൾ, റാലികൾ, സമ്മേളനങ്ങൾ എന്നിവയിലെല്ലാം എല്ലാത്തരം നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെയും ഡിസ്പോസിബിൾ വസ്തുക്കളുടെയും ഉപയോഗം ഒഴിവാക്കിക്കൊണ്ട് മാലിന്യം രൂപപ്പെടുന്നതിനുള്ള സാഹചര്യം ഒഴിവാക്കേണ്ടതാണ്.
 വോട്ടെടുപ്പ് അവസാനിച്ചാൽ ഉടൻ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട എല്ലാത്തരം സാമഗ്രികളും ശേഖരിച്ച് നിശ്ചിത യൂസർ നൽകി ഹരിത കർമ്മ സേനയ്ക്ക് കൈമാറേണ്ടതാണ്.
 ഓരോ രാഷ്ട്രീയപാർട്ടികളുടെയും തിരഞ്ഞെടുപ്പ് ഓഫീസുകളിൽ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുന്നതിന് ബിന്നുകൾ, ഭക്ഷണ പാനീയ വിതരണത്തിന് കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങൾ, ഗ്ലാസുകൾ എന്നിവ സ്വന്തം നിലയിൽ സജ്ജീകരിക്കണം.


 നിരോധിത ഉൽപ്പന്നങ്ങളുടെ ഉപയോഗം, മാലിന്യം പൊതുനിരത്തിലും ജലസ്രോതസ്സുകളിലും നിക്ഷേപിക്കൽ, കത്തിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പാലാ നഗരസഭ പൊതുജനാരോഗ്യ വിഭാഗം ക്ലീൻ സിറ്റി മാനേജറും ഹരിത തദ്ദേശ തിരഞ്ഞെടുപ്പ് നോഡൽ ഓഫീസറുമായ ആറ്റിലി പി ജോൺ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരായ സിയാദ് എ, രേഖ എസ്, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ അനീഷ് സി.ജി, ഉമേഷിത പി.ജി എന്നിവർ അറിയിച്ചു.
 നഗരസഭ പ്രദേശത്ത് ഹരിതച്ചട്ടം പാലിക്കുന്നത് സംബന്ധിച്ച് പ്രിന്റിങ് പ്രസ്സുകളിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ രഞ്ജിത്ത് ആർ ചന്ദ്രൻ, മഞ്ജു മോഹൻ, മഞ്ജുത  മോഹൻ, സോണി ബാബു ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ എന്നിവരുടെ സംഘം പരിശോധനകൾ നടത്തി. തുടർന്നും എൻഫോഴ്സ്മെന്റ്  പ്രവർത്തനങ്ങൾ നഗരസഭാ പരിധിയിൽ നടക്കും എന്നും ഹരിത തിരഞ്ഞെടുപ്പ് നോഡൽ ഓഫീസർ ആറ്റ്ലി പി ജോൺ അറിയിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments