തദ്ദേശ പൊതുതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള നോട്ടീസ് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ

 

തദ്ദേശ പൊതുതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള നോട്ടീസ് ഇന്ന്ഉ ച്ചകഴിഞ്ഞ് മൂന്ന് മണി വരെ വരണാധികാരിക്ക് നൽകാം.  

സ്ഥാനാർത്ഥിക്കോ നാമനിർദേശകനോ സ്ഥാനാർത്ഥി അധികാരപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഏജന്റിനോ ഫോറം 5 ൽ തയ്യാറാക്കിയ നോട്ടീസ് നല്കാം.  സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തിന് ശേഷം റിട്ടേണിംഗ് ഓഫീസർ, മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും. 


മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർത്ഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക.  സ്ഥാനാർത്ഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് ഈ പട്ടികയിലുണ്ടാവുക. അതത് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്/ മുനിസിപ്പാലിറ്റി ഓഫീസിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പരസ്യപ്പെടുത്തും. 


പ്രമുഖ മുന്നണികൾക്ക് വലിയ തലവേദന സൃഷ്‌ടിക്കുന്നത് വിമത ശല്യവും ഘടക കക്ഷികൾ ഉയർത്തുന്ന അസ്വാരസ്യവുമാണ്. എൽഡിഎഫിൽ സി പി എം – സി പി ഐ പോരാണെങ്കിൽ യു ഡി എഫിൽ കോൺഗ്രസും ലീഗും തമ്മിലുള്ള സീറ്റ് തർക്കമാണ് പ്രധാന പ്രശ്ന‌ം. എൻഡിഎ ആകട്ടെ നിരവധി സീറ്റുകളിൽ സ്ഥാനാർത്ഥികളെ പോലും നിർത്തിയിട്ടില്ല.കോർപ്പറേഷനിലേക്കും നഗരസഭയിലേക്കും പഞ്ചായത്തുകളിലേക്കും വിമതശല്യവും പാളയത്തിൽ പടയും ശക്തമായി മൂന്നു മുന്നണിയിലും തുടരുകയാണ്. വിമത സ്ഥാനാർഥികളെ പിന്തരിപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. 










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments