നടൻ ധർമ്മേന്ദ്ര ആശുപത്രി വിട്ടു.മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ധർമ്മേന്ദ്ര.നടൻ പൂർണ്ണ ആരോഗ്യവാനെന്ന് കുടുംബം വ്യക്തമാക്കി.
വീട്ടിൽ വച്ചായിരിക്കും തുടർന്നുള്ള ചികിത്സകൾ. കുടുംബാംഗങ്ങളുടെ തീരുമാനത്തെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്. ശ്വാസ തടസ്സത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് ധർമ്മേന്ദ്ര ആശുപത്രി വിട്ടത്.



0 Comments