മഹാത്മാഗാന്ധി സർവ്വകലാശാല ഇൻറർ കോളേജിയേറ്റ് വോളിബോൾ പാല അൽഫോൻസാ ജേതാക്കൾ


മഹാത്മാഗാന്ധി സർവ്വകലാശാല ഇൻറർ  കോളേജിയേറ്റ്  വോളിബോൾ പാല അൽഫോൻസാ  ജേതാക്കൾ

 അരുവിത്തുറ  സെൻറ് ജോർജ്  കോളേജിൽ വച്ച് നടന്ന നാല്പത്തി മൂന്നാമത് മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർ കോളേജിയേറ്റ് വനിതാ  വോളിബോൾ ചാമ്പ്യൻഷിപ്പിൽ   പാലാ അൽഫോൻസാ കോളേജ്  ജേതാക്കളായി. ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ കാത്തലിക് കോളേജ് പത്തനംതിട്ടയേ (25-12,25-12,25-9) എന്ന സ്കോറിലും , അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരിയെ  (29 -27,26-24,25-22,) എന്ന സ്കോറിലും, സെൻ്റ് സേവ്യേഴ്സ് കോളേജ് ആലുവയെ (25 -15,25-15,25-11) എന്ന സ്കോറിലും നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി ലീഗ് മാച്ചിൽ ഒരു സെറ്റ് പോലും വിട്ടുകൊടുക്കാതെയാണ്പാലാ അൽഫോൻസാ ജേതാക്കളായത്. ചാമ്പ്യൻഷിപ്പിലെ മികച്ച ലിബറോ ആയി പാലാ അൽഫോൻസാ കോളേജിലെ അമൃത പി യേയും മികച്ച അറ്റാക്കറായി ആര്യാ വി വി യേയും മികച്ച സെറ്ററായി യു .സി ആതിരയെയും തിരഞ്ഞെടുത്തു.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments