പ്ലാശനാൽ തെള്ളിയാമറ്റം ജംഗ്ഷനിലെ കൃഷ്ണ ഹോട്ടൽ കത്തി നശിച്ചു.
ഞള്ളംപുഴ സിബി തോമസിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തി ച്ചിരുന്ന കൃഷ്ണ ഹോട്ടൽ ആണ് ഇന്നലെ രാത്രിയുണ്ടായ തീപിടുത്തത്തിൽ ഭാഗികമായി കത്തി നശിച്ചത്. അടുപ്പിനു സമീപം ഉണക്കാൻ വെച്ചിരുന്ന വിറകിൽ നിന്നാണ് തീ പടർന്നത്. ഈരാറ്റുപേട്ടയിൽ നിന്നും എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീയണച്ചത് ഏകദേശം രണ്ടുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.



0 Comments