ജോലി സമ്മര്‍ദം: എസ്‌ഐആര്‍ ക്യാംപ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു


 കോഴിക്കോട് പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാംപ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം കെപിഎംഎസ് സ്‌കൂളിലെ അധ്യാപകനായ അബ്ദുള്‍ അസീസ് ആണ് കുഴഞ്ഞുവീണത്.അരിക്കുളം പഞ്ചായത്ത് 152ാം ബൂത്തിലെ ബിഎല്‍ഒയാണ് അസീസ്. ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


എസ്ഐആര്‍ ഫോം തിരിച്ചുവാങ്ങാനുള്ള ക്യാംപിന്റെ നടത്തിപ്പിനിടെ അസീസ് കുഴഞ്ഞുവീഴുകയായിരുന്നു.അസീസ് ജോലി സമ്മര്‍ദം നേരിട്ടിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥ പറഞ്ഞിട്ടും അസീസിനെ ബിഎല്‍ഒയുടെ ചുമതലകളില്‍ നിന്ന് ഒഴിവാക്കിയില്ലെന്നും പരാതിയുണ്ട്. 


 അതേസമയം കണ്ണൂര്‍ പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ ആത്മഹത്യക്ക് കാരണം എസ്ഐആര്‍ ജോലിയിലെ സമ്മര്‍ദമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. സമാനരീതിയില്‍ ജോലി സമ്മര്‍ദം നേരിടുന്നതായി നിരവധി ബിഎല്‍ഒമാര്‍ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം കല്ലറയില്‍ ബിഎല്‍ഒ അനില്‍ കുഴഞ്ഞുവീണിരുന്നു. ജോലി സമ്മര്‍ദമാണ് ആരോഗ്യപ്രശ്നത്തിന് ഇടയാക്കിയതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments