കാൽവഴുതി വീണ് കാണിയക്കാട് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് പരിക്ക്.
മുത്തോലി പഞ്ചായത്ത് കാണിയക്കാട് വാർഡ് എൽ.ഡി.എഫിലെ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി ചാക്കോ താന്നിയാനിക്ക് വഴുതിവീണ് കാലിന് പരിക്കേറ്റ് കിടപ്പിലായി. പ്രാദേശിക കുടിവെള്ള പദ്ധതിയുടെ നടത്തിപ്പുകാരൻ കൂടിയായ ചാക്കോ ജലവിതരണത്തിൽ ഉണ്ടായ തകരാർ പരിശോധിക്കുന്നതിനായി പോയപ്പോഴാണ് പാടത്തെ കുഴിയിൽ കാൽ അകപ്പെട്ട് മുറിവേറ്റത്.
പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ആശുപത്രി വിട്ടെങ്കിലും രണ്ടാഴ്ച്ച വിശ്രമം ആവശ്യമായി വന്നിരിക്കുകയാണ്
നിലവിലെ വാർഡ് മെമ്പറും ചാക്കോയുടെ ഭാര്യയുമായ ജിജി ജേക്കബിൻ്റെ നേതൃത്വത്തിൽ ചാക്കോയുടെ തുടർ പ്രചാരണം ഏറ്റെടുത്ത് മുടക്കം കൂടാതെ നടത്തി വരുന്നു.
ജോസ്.കെ.മാണി എം.പി, നിമ്മി ടിങ്കിൾ രാജ്, നഗരസഭാ ചെയർമാൻ തോമസ് പീറ്റർ എന്നിവരും ചാക്കോയെ സന്ദർശിച്ചു.






0 Comments