ട്രെയിനിന് മുന്നിൽ ചാടാൻ വന്നപ്പോൾ പിന്തിരിപ്പിച്ചൂ....പിന്നാലെ ലോറിക്ക് മുന്നിൽ ചാടി യുവാവ് ആത്മഹത്യ ചെയ്തു....സംഭവം കോട്ടയം ചിങ്ങവനത്ത്


 കുറിച്ചി മന്ദിരം കവലയിൽ ബംഗാളി യുവാവ് ലോറിയിടിച്ചു മരിച്ചു. മൃതദേഹം ചങ്ങനാശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്നു രാവിലെ എട്ടരയോടെയാണ് സംഭവം. 

 സംഭവത്തെ കുറിച്ച് ചിങ്ങവനം പോലീസ് പറയുന്നതിങ്ങനെ: ബംഗാളി യുവാവ് ആദ്യം റെയിൽവേ ട്രാക്കിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. 


ഇതുകണ്ട നാട്ടുകാർ ഇയാളെ അവിടെ നിന്നോടിച്ചുവിട്ടു. എട്ടു മണിക്ക് മുമ്പായിരുന്നു ഇത്. അര മണിക്കൂർ കഴിഞ്ഞപ്പോൾ ഇയാൾ മന്ദിരം കവലയിലെത്തി ലോറിക്കു മുന്നിലേക്ക് ചാടുകയായിരുന്നു.


അപ്പോൾ തന്നെ മരണം സംഭവിച്ചു. എവിടെ ജോലി ചെയ്യുന്നയാളാണന്ന് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം നടത്തിവരുന്നു.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments