അവഗണന തുടർന്നാൽ പ്രത്യക്ഷ സമരത്തിനു നിർബന്ധിതരാകുമെന്ന് ആര്‍ച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്

ഭാരതീയ സഭയെന്ന നിലയിൽ കത്തോലിക്കാ സഭ രാജ്യത്തിനു നൽകിയ സംഭാവനകൾ വലുതാണെന്നും അവഗണന തുടർന്നാൽ പ്രത്യക്ഷ സമരത്തിനു നിർബന്ധിതരാകുമെന്നും സിബിസിഐ പ്രസിഡന്റും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്. ഒന്‌പതിനു നടത്തുന്ന സമുദായ ജാഗ്രതാ സദസുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലടക്കം സഭ വിവേചനം നേരിടുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ ഇടപെടൽ പാടില്ലെന്ന പ്രസ്താവന വിദ്യാഭ്യാസമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നു. 16,000 അധ്യാപകർ ശന്‌പളമില്ലാതെ പീഡിപ്പിക്കപ്പെടുന്നു.


വിദ്യാഭ്യാസസ്ഥാപനങ്ങൾക്കു കൂടുതൽ സ്വാതന്ത്ര്യം നൽകണം. അവകാശങ്ങൾ നിഷേധിക്കപ്പെടരുത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ അധ്യാപകനിയമനങ്ങൾ ബുദ്ധിമുട്ടാകും. മറ്റു സമുദായങ്ങൾക്കു നൽകിയ നിയമനാംഗീ കാരത്തിനായി കോടതിയെ സമീപിക്കുമെന്നാണു സർക്കാർ പറയുന്നത്. എന്നാൽ, സുപ്രീംകോടതി ഉത്തരവ് മറ്റു സ്ഥാപനങ്ങൾക്കു ബാധകമാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ ഉത്തരവിലൂടെ പ്രശ്‌നം പരിഹരിക്കാം.


വീണ്ടും കോടതിവ്യവഹാരങ്ങളിലേക്ക് എത്തിച്ചാൽ നിയമനങ്ങളും അനിശ്ചിതമായി നീളും. 2018 മുതലുള്ള അധ്യാപകരാണ് ഒരു രൂപ പോലും ശമ്പളം ലഭിക്കാതെ ജോലിചെയ്യുന്നത്. മന്ത്രിസഭ ഇക്കാര്യത്തിൽ നടപടിയെടുക്കാത്തതു വിവേചനമാണ്. ഹിജാബ് വിഷയം പരിഹരിച്ചെന്നാണു ലഭിച്ച റിപ്പോർട്ട്. വിദ്യാഭ്യാസ അവകാശങ്ങൾ നിഷേധിക്കപ്പെടാതിരിക്കാനാണു കെസിബിസി ശക്തമായ നിലപാടുകൾ പറഞ്ഞത്. അവഗണനയ്ക്കെതിരേ സഭ മുന്‍പും പ്രതികരിച്ചിട്ടുണ്ട്. വിമോചന സമരത്തിലും സ്വാശ്രയ സമരത്തിലും നിലപാടുകൾ പറഞ്ഞിട്ടുണ്ട്. വേണ്ടിവന്നാൽ ഇനിയും സമരത്തിനിറങ്ങും. അതി ലേക്കു തള്ളിവിടരുതെന്നാണ് അഭ്യർഥന.


സഭ നിർബന്ധിത മതപരിവർത്തനത്തിന് എതിരാണ്. ക്രൈസ്‌തവസഭയിലേക്കു സ്വയം ആളുകൾ എത്തുന്നതു തെറ്റാ ണെന്നു പറയരുത്. ക്രിസ്‌മസ് കാർഡ് അയച്ചതിൻ്റെ പേരിൽ പോലും ഇന്ത്യയിൽ കേസെടുത്ത സംഭവമുണ്ടായി. മത സൗഹാർദം നിറഞ്ഞ ഇന്ത്യയിൽ അടുത്തിടെ അസ്വസ്ഥതകൾ വർധിച്ചെന്നും അദ്ദേഹം പറഞ്ഞു. വത്തിക്കാൻ സന്ദർശ നവേളയിൽ ലെയോ മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രിയും അദ്ദേഹത്തെ വാക്കാൽ ക്ഷണിച്ചി ട്ടുണ്ട്. എന്നാൽ, നയതന്ത്രപരമായ ഇടപെടൽ ഔദ്യോഗികതലത്തിൽ ആവശ്യമാണെന്നും ആർച്ച്ബിഷപ് പറഞ്ഞു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments