തൊടുപുഴ തൊമ്മൻകുത്ത് ആനയാടിക്കുത്ത് വെള്ളച്ചാട്ടത്തിൽ നഷ്ടപ്പെട്ട വിനോദസഞ്ചാരിയുടെ നവരത്ന മോതിരം അഗ്നിരക്ഷാസേന കണ്ടെടുത്ത് ഉടമസ്ഥനു കൈമാറി. നോർത്ത് പറവൂരിൽനിന്നുള്ള സംഘാംഗത്തി ന്റെ മോതിരമാണ് നഷ്ടപ്പെട്ടത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് തൊടുപുഴ ഫയർ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷനിലെ സ്കൂബ ടീം കണ്ടെടുത്തത്.
കഴിഞ്ഞഞായറാഴ്ചയാണു സംഭവം. മോതിരം അബദ്ധത്തിൽ വെള്ളത്തിൽ പോയത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ഉടമ ഒപ്പമുണ്ടായിരുന്നവരുടെ സഹായത്തോടെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മോതിരം ഇന്നലെയാണ് കണ്ടെടുത്തത്.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. എ. ജാഫർഖാന്റെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ.
പാറക്കെട്ടുകൾ നിറഞ്ഞതും ഒഴുക്കുള്ളതുമായ ഭാഗത്ത് നടത്തിയ സാഹസികമായ ദൗത്യമാണ് വിജയം കണ്ടത്.ഫയർ ഓഫീസർമാരായ പി.എൻ. അനൂപ്, ടി.കെ. വിവേക്, കെ.എസ്. അബ്ദുൾ നാസർ എന്നിവരും തെരച്ചിലിൽ പങ്കെടുത്തു.




0 Comments