എം.സി റോഡില്‍ കോടിമത നാലുവരിപ്പാതയില്‍ നിയന്ത്രണം നഷ്ടമായ ലോറി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലും, ബൈക്കിലും ഇടിച്ച് അപകടം.

 

എം.സി റോഡില്‍ കോടിമത നാലുവരിപ്പാതയില്‍ നിയന്ത്രണം നഷ്ടമായ ലോറി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലും, ബൈക്കിലും ഇടിച്ച് അപകടം.

ലോറി ഇടിച്ച കാര്‍ റോഡരികിലെ തട്ടുകടയിലേയ്ക്ക് ഇടിച്ചു കയറി. അപകടത്തില്‍ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. തിരുവാര്‍പ്പ് , കുമരകം സ്വദേശികളായ അനൂപ് (46) , റെനി (33), രഞ്ജിത്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. 


പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കോട്ടയം ഭാഗത്ത് നിന്നും ചിങ്ങവനം ഭാഗത്തേയ്ക്ക് വരികയായിരുന്നു ലോറി നിയന്ത്രണം നഷ്ടമായ ലോറി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ആദ്യം ഇടിച്ചു. 


ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടമായ കാര്‍ മുന്നോട്ട് നിരങ്ങി നീങ്ങിയ ശേഷം ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിലും പിന്നീട് തട്ടുകടയിലേയ്ക്കും ഇടിച്ചു കയറുകയായിരുന്നു. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. 












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments