സോണിയ ഗാന്ധി… തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നോ..? ആദ്യമൊന്ന് അമ്പരന്നേക്കാം… പക്ഷേ, മൂന്നാറിലെ സോണിയ ഗാന്ധി കോൺഗ്രസിനെയല്ല പ്രതിനിധാനം ചെയ്യുന്നത്.
കോൺഗ്രസിന്റെ മുതിർന്ന നേതാവിന്റ പേരാണെങ്കിലും ഇടുക്കി മൂന്നാറിൽ സോണിയ ഗാന്ധി മത്സരിക്കുന്നത് താമര ചിഹ്നത്തിൽ ബിജെപിക്ക് വേണ്ടിയാണ്. ഇന്ന് സമൂഹമാധ്യമങ്ങളിൽ സോണിയ ഗാന്ധി എന്ന സ്ഥാനാർത്ഥി വൈറലാണ്.
മൂന്നാർ പഞ്ചായത്തിലെ 16- ആം വാർഡായ നല്ലതണ്ണിയിലാണ് സോണിയ ഗാന്ധി എന്ന നാമേധയമുള്ള 34 കാരി മത്സരിക്കുന്നത്. ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി സുഭാഷിന്റെ ഭാര്യയാണ് സോണിയ ഗാന്ധി.
മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന പരേതനായ ദുരൈരാജിന്റെ മകളാണ്. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ഇഷ്ടം കൊണ്ടാണ് ദുരൈരാജ് മകൾക്ക് ഈ പേര് നൽകിയത്. എന്നാൽ ഭർത്താവ് ബിജെപി പ്രവർത്തകനായതോടെയാണ് സോണിയ ഗാന്ധിയും ബിജെപി അനുഭാവിയായത്.
കോൺഗ്രസിലെ മഞ്ജുള രമേഷും,സിപിഎം ലെ വലർ മതിയുമാണ് സോണിയ ഗാന്ധിയുടെ എതിർ സ്ഥാനാർത്ഥികൾ.





0 Comments