വോട്ടർമാരുടെ ശ്രദ്ധാകേന്ദ്രമായി പാലാ നഗരസഭയുടെ ഹരിത ബൂത്ത്


2025 തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി കേരള ഖര മാലിന്യ പരിപാലന പദ്ധതിയും പാലാ നഗരസഭയും സംയുക്തമായി നിർമിച്ച ഹരിത ബൂത്ത് തെരഞ്ഞെടുപ്പ് ദിനത്തിൽ വോട്ടർമാരുടെ ശ്രദ്ധാകേന്ദ്രമായി . 

പൂർണമായും ജൈവ ഉൽപന്നങ്ങൾ  ഉപയോഗിച്ച് നിർമിച്ച ഹരിത ബൂത്ത് പ്ലാസ്റ്റിക്   ഉപയോഗം കുറയ്ക്കുന്നതിനുള്ള ഒരു സന്ദേശം  കൂടി ജനങ്ങൾക്ക് നൽകി . പാലാ നഗരസഭ ക്ലീൻ സിറ്റി മാനേജർ  ആറ്റ്ലി പി ജോൺ ന്റെ നേതൃത്വത്തിൽ നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗമാണ് ഹരിതബൂത്ത് നിർമിച്ചത്.


 നഗരസഭ ആരോഗ്യ വിഭാഗം സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ അനീഷ് സി ജി, ഉമേഷിത പി ജി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ രഞ്ജിത്ത് ആർ. ചന്ദ്രൻ , മഞ്ജുത മോഹൻ സോണി ബാബു സി, മഞ്ജു മോഹൻ, ശുചിത്വ മിഷൻ ഉദ്യോഗസ്ഥരായ ഡോക്ടർ ഗീതാ ദേവി, അൽഫിയ താജ്, KSWMP എൻജിനീയർ ശ്രുതി എസ് നായർ എന്നിവർ ഹരിത ബൂത്ത് നിർമിക്കുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നൽകി.

















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments