തിരുപ്പിറവിയുടെ ഓര്‍മകള്‍ ഉണര്‍ത്തി ഇന്ന് ക്രിസ്മസ്…



 തിരുപ്പിറവിയുടെ ഓര്‍മകള്‍ ഉണര്‍ത്തി ഇന്ന് ലോകം ക്രിസ്മസ് ആഘോഷിക്കുന്നു. 

സ്നേഹത്തിന്റെയും ഒരുമയുടെയും സന്ദേശമാണ് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവി സ്മരണ പുതുക്കി ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാന നടന്നു. ഇതില്‍ പങ്കെടുക്കാന്‍ എല്ലാ പള്ളികളിലും പുതുവസ്ത്രം ധരിച്ച് വിശ്വാസികള്‍ ഒഴുകിയെത്തി. 


 പള്ളികളിലും വീടുകളിലും ഒരുക്കിയ പുല്‍ക്കൂടുകളും നക്ഷത്ര അലങ്കാരങ്ങളുമാണ് ക്രിസ്മസിനെ വരവേറ്റത്. ക്രിസ്മസിനെ വരവേറ്റ് കേക്ക് മുറിക്കലും കാരോളും നടന്നു.  വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിലിടങ്ങളുമെല്ലാം ഒരുമയുടെ ആഘോഷങ്ങള്‍ക്ക് വേദിയായി. ക്രിസ്മസ് ആഘോഷങ്ങളോടെയാണ് സ്‌കൂളുകള്‍ അവധിക്കായി അടച്ചത്. 












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments