ശബരിമല സ്വര്‍ണകൊള്ളയിൽ പിന്നിൽ വൻ ഗൂഢാലോചന… രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്ക്: രാജീവ് ചന്ദ്രശേഖര്‍ .



 ശബരിമല സ്വര്‍ണകൊള്ളയ്ക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും പിന്നിൽ രാഷ്ട്രീയ നേതാക്കളുണ്ടെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ . 

 സ്വര്‍ണകൊള്ള മറച്ചുവെക്കാൻ പിണറായി സര്‍ക്കാര്‍ എന്തും ചെയ്യും. സ്വര്‍ണം മോഷ്ടിച്ചത് ഉണ്ണികൃഷ്ണൻ പോറ്റിയോ വാസുവോ മാത്രമാണെന്ന് ആരും വിശ്വസിക്കുന്നില്ല. ശബരിമല സ്വര്‍ണ കൊള്ളക്ക് പുറകിൽ രാഷ്ട്രീയ നേതാക്കളുണ്ട്. കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിച്ചാലെ യഥാര്‍ത്ഥ കുറ്റക്കാരെ കണ്ടെത്താനാകൂ എന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ് വികസനകാര്യങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടിയുള്ളതാണ്. മൂന്നുമാസം മുമ്പ് രാഹുലിനെതിരെ കേസെടുക്കേണ്ടതായിരുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.  


 കിഫ്ബി മസാലബോണ്ടുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളുണ്ട്. സർക്കാർ ഒരു ഉത്തരവും നൽകിയില്ല. ലണ്ടനിൽ പോയി പണം എന്തിന് സമാഹരിച്ചുവെന്നതിനടക്കം മറുപടിയില്ല. എന്തുകൊണ്ട് ഇന്ത്യൻ ബാങ്ക് വഴി കടമെടുത്തില്ല? ആർബിഐയുടെ അനുമതിയും എടുത്തിട്ടില്ല.  


 ഇഡി നോട്ടീസ് തിരഞ്ഞെടുപ്പ് തന്ത്രമാണെന്ന് പറയുന്നത് ശ്രദ്ധ തിരിക്കാനുള്ള വാദം മാത്രമാണ്. അന്വേഷണ ഏജൻസികളുടെ നടപടിയെ വേഗത്തിൽ ആക്കാനോ സാവധാനത്തിൽ ആക്കാനോ കേന്ദ്രസർക്കാരിനാവില്ല. സാമ്പത്തിക തട്ടിപ്പ് പിടിച്ചാൽ അത് രാഷ്ട്രീയമാണെന്ന് പറയുന്നത് രാഷ്ട്രീയ തന്ത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments