കേരളത്തിൽ മൂന്നാമതും പിണറായി വിജയൻ തന്നെ....മുഷ്ടി ചുരുട്ടി പിണറായിയുടെ പേര് വെള്ളാപ്പള്ളി പറഞ്ഞു.



  കേരളത്തിൽ മൂന്നാമതും പിണറായി വിജയൻ തന്നെ അധികാരത്തിൽ വരുമെന്ന് ആവർത്തിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇനിയും അത് പറയാൻ തയ്യാറാണ്. മുഷ്ടി ചുരുട്ടി പിണറായിയുടെ പേര് വെള്ളാപ്പള്ളി പറഞ്ഞു. 


 അയ്യപ്പ സംഗമ പരിപാടിയുടെ സമയത്ത്, മുഖ്യമന്ത്രിയുടെ കാറിൽ വെള്ളാപ്പള്ളി കയറിയതുമായി ബന്ധപ്പെട്ട വിവാദത്തോടും അദ്ദേഹം പ്രതികരിച്ചു. ഞാൻ മുഖ്യമന്ത്രിയുടെ കാറിൽ കയറിയതിൽ എന്താണ് തെറ്റ്?. ഞാൻ അയിത്ത ജാതിക്കാരൻ ആണോ, അദ്ദേഹം ചോദിച്ചു.


 സിപിഐക്കെതിരെ അതിരൂക്ഷ വിമർശനമാണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. ചതിയൻ ചന്തുമാരാണ് സിപിഐ. പത്തുവർഷം കൂടെനിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ തള്ളിപ്പറയുന്നു. വിമർശിക്കേണ്ടത് പാർട്ടിക്കുള്ളിൽ ആണ്. പുറത്തല്ല ഇങ്ങനെ വിമർശിക്കേണ്ടതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments