കരൂർ പഞ്ചായത്തിലെ അല്ലാപ്പാറയിൽ എൻഡിഎ സ്ഥാനാർത്ഥിയുടെ ഫ്ലക്സുകൾ കാണാനില്ലെന്ന് പരാതി....
കരൂർ ഗ്രാമപഞ്ചായത്ത് 9 -ാം വാർഡ് അല്ലപ്പാറയിൽ മത്സരിക്കുന്ന അനൂപ് ജി പിച്ചകപ്പള്ളിയുടെ ഫ്ലക്സ് ബോർഡുകളാണ് കാണാതായത്. പരാജയ ഭീതി പൂണ്ട എതിർ മുന്നണിയിലെ ആളുകളാണ് ഫ്ലക്സ് നശിപ്പിച്ചതെന്ന് എൻ ഡി. എ നേതാക്കൾ പറയുന്നു.
ഒമ്പതാം വാർഡ് സ്ഥാനാർത്ഥി അനൂപും, ഭാരതീയ ജനതാ പാർട്ടിയുടെ ഭാരവാഹികളും പാലാ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.





0 Comments