പാലാ മുനിസിപ്പാലിറ്റിയിൽ യുഡിഎഫ് ബി.ജെ.പി. ക്ക് കീഴടങ്ങി: പ്രഫ. ലോപ്പസ് മാത്യു



പാലാ മുനിസിപ്പാലിറ്റിയിൽ യുഡിഎഫ് ബി.ജെ.പി. ക്ക് കീഴടങ്ങി: പ്രഫ. ലോപ്പസ് മാത്യു

 പാലാ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഇന്ന് സംഭവിച്ചത് ബിജെപിയുടെ വിജയമാണെന്നും, അക്ഷരാർത്ഥത്തിൽ കോൺഗ്രസും യുഡിഎഫും ബിജെപിക്ക് കീഴടങ്ങുന്ന കാഴ്ചയാണ് കണ്ടതെന്നും എൽഡിഎഫ് ജില്ലാ കൺവീനറും  കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റുമായ പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു.
 യഥാർത്ഥത്തിൽ യുഡിഎഫ് ആയി മത്സരിച്ച് വിജയിച്ച ഒരു കൗൺസിലർക്കും അധികാരസ്ഥാനവും നൽകുകയുണ്ടായില്ല. തിരഞ്ഞെടുപ്പ് സമയത്ത് പല വാർഡുകളിലും യു.ഡി.എഫ്  - ബി.ജെ.പി കൂട്ടുകെട്ടാണ് ഉണ്ടായത്, ബി.ജെ.പി പല വാർഡുകളിൽ നിന്നും മാറി നിന്നു പിന്തുണ നൽകി. 


മത്സരിച്ച വാർഡുകളിൽ നിന്നായി ആകെ 325 വോട്ടുകൾ മാത്രമാണ് നേടുവാനായതും. ബാക്കി വോട്ടുകൾ യു.ഡി.എഫിനെ തുണച്ചു. തിരഞ്ഞെടുപ്പിന് ശേഷം പൂർണമായും ബിജെപിക്ക് കീഴടങ്ങുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കന്മാർ ഇടപെട്ട് ഉണ്ടാക്കിയിരിക്കുന്ന ഈ ബാന്ധവം പാലായിലെ കോൺഗ്രസിലും അണികളിലും വിള്ളൽ ഉണ്ടാക്കിയിട്ടുണ്ടെന്നും ലോപ്പസ് മാത്യു പറഞ്ഞു.

                                            

രാഷ്ട്രീയ ധാർമ്മികത വെടിഞ്ഞ് ഒരു വിധകൂട്ടുകെട്ടിനും എൽ.ഡി.എഫ് തയ്യാറായിട്ടുമില്ല. പ്രതിപക്ഷ നേതാവായിരുന്ന കോൺഗ്രസ് നേതാവിനെ പരാജയപ്പെടുത്തിയ ആളെ ഭരണം പിടിക്കുവാൻ വൈസ് ചെയർപേഴ്സൺ ആക്കേണ്ട ഗതികേടുകൂടി പിന്തുണയ്ക്കുന്ന കോൺഗ്രസിന് ഉണ്ടായി എന്നും ലോപ്പസ് പത്രക്കുറിപ്പിൽ പറഞ്ഞു






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments