എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി യു.ഡി.എഫിലെ യമുന പ്രസാദിനേയുംവൈസ് പ്രസിഡന്റായി കേരളഡെമോക്രാറ്റിക് പാർട്ടിയിലെ മാത്യൂസ് പെരുമനങ്ങാടിനേയും തിരഞ്ഞെടുത്തു.
പതിനേഴംഗ പഞ്ചായത്തിൽ എട്ട് അംഗങ്ങൾ യു.ഡി.ഫ് . ന് അനുകൂലമായി വോട്ടു രേഖപ്പെടുത്തി.എൽ.ഡി.എഫിലെ സൂര്യമോൾക്ക്ഏഴ് വോട്ടും ലഭിച്ചു. രണ്ട് ബി.ജെ.പി. അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു .വൈസ് പ്രസിഡന്റായി കേരള ഡെമോക്രാറ്റിക് പാർട്ടിയിലെ മാത്യൂസ് പെരുമനങ്ങാടൻ തിരഞ്ഞെടുക്കപ്പെട്ടു.
മാത്യൂസ് പെരുമനങ്ങാടന് എട്ട് വോട്ടും എൽ.ഡി.എഫി. ലെ സി. മനോജിന് എഴ് വോട്ടും ലഭിച്ചു. ബി.ജെ.പി. വിട്ടു നിന്നു . തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു.ഡി.എഫ്.പ്രവർത്തകർ കൂരാലി ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.
കോൺഗ്രസ്.മണ്ഡലം പ്രസിഡന്റ് ജെയിംസ് ജീരകത്തിൽ , കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോയിക്കുട്ടി തോക്കനാട്ട്, ബിനു തലച്ചിറ,കെ.ഡി. പി.സംസ്ഥാന പ്രസിഡന്റ് തങ്കച്ചൻ മുളംങ്കുന്നം,
കെ.പി.സി.സി.ഡിജിറ്റൽ സെൽ കോ.ഓർഡിനേറ്റർ അഭിജിത്ത് .ആർ . പനമറ്റം, റിച്ചു കൊപ്രാക്കളം, ഐസക്ക് ജോ, ഗീത രാജു , കെ.ജി.കുമാരൻ കൊല്ലമ്പറമ്പിൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നല്കി.
.jpeg)




0 Comments