ബിജു പാലൂപടവൻ കേരള കോൺഗ്രസ് (എം) പാലാ നഗരസഭാ
പാർലമെൻ്ററി പാർട്ടി നേതാവ്
പാലാ: നഗരസഭയിലെ കേരള കോൺഗ്രസ് (എം) കക്ഷി നേതാവായി ബിജു പാലൂപsവനെ തെരഞ്ഞെടുത്തു.
നഗരസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായകേരള കോൺഗ്രസ് (എം) ന് 10 അംഗങ്ങളാണുള്ളത്.കഴിഞ്ഞ നഗരസഭാ കൗൺസിലിലും 10 അംഗങ്ങൾ ഉണ്ടായിരുന്നു.
കേരള കോൺഗ്രസ് (എം) മുനിസിപ്പൽ മണ്ഡലം പ്രസിഡണ്ടും എൽ.ഡി.എഫ് ടൗൺ മണ്ഡലം കൺവീനറും കൂടിയാണ് ബിജു.25-ാം വാർഡായ നെല്ലിയാനിയിൽ നിന്നുമാണ് വിജയിച്ചത്.മുൻപ് രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പുയോഗത്തിൽ കേ.കോൺ (എം) ജന.സെക്രട്ടറി മുൻ എം.എൽ.എ സ്റ്റീഫൻ ജോർജ്, ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു എന്നിവർ പങ്കെടുത്തു.




0 Comments