ഡോ. മേവട എൻ.കെ.ശശികുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ചു.


ഡോ. മേവട എൻ.കെ.ശശികുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ചു. 

കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ഹോമിയോ ഡോക്ടർ എൻ.കെ.ശശികുമാറിന്റെ നിര്യാണത്തിൽ മേവട സുഭാഷ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ അനുശോചിച്ചു. 

മേവടയിലെ കലാ, സാംസ്ക്കാരിക, സാഹിത്യരംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന ഡോ. ശശികുമാർ  ജനകീയ ഡോക്ടർ എന്ന നിലയിൽ ഏവർക്കും പ്രിയങ്കരനായിരുന്നു. 


ഡോക്ടറുടെ നിര്യാണം മൂലം മേവടയിലുണ്ടായിട്ടുള്ള ശൂന്യത നികത്താനാവാത്തതാണെന്ന് യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി . 


ഗ്രന്ഥശാലാ പ്രസിഡന്റ്.ആർ.വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബാബു. കെ.ജോർജ്, റ്റി.എൻ. രാഘവൻ നായർ, അഡ്വ. സി. എം.  രവീന്ദ്രൻ,  ജി. രാഘവൻ നായർ, ആർ.ഗോപാലകൃഷ്ണപിള്ള, രമേശൻ നായർ, ഡോ.ദിവാകരൻ, ജോസ് മംഗലശ്ശേരി, പി.എസ്.ശശികുമാരൻ നായർ, സന്തോഷ് മേവട, കെ.പി.സുരേഷ്, പി.റ്റി.തോമസ് പുറ്റ നാനിക്കൽ എന്നിവർ പ്രസംഗിച്ചു.


പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments