കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജനുവരി 28ന് സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു.
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തിലേറെ ഒഴിവുകളിലേക്കായി രാവിലെ 10 മണി മുതൽ നടത്തുന്ന കൂടിക്കാഴ്ചയിൽ എസ്.എസ്.എൽ.സി./ഐ.ടി.ഐ./പ്ലസ്ടു/ഡിപ്ലോമ/ഡിഗ്രി/ അല്ലെങ്കിൽ മറ്റു ഉന്നത യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 27 ന് മുമ്പായി bit.ly/mccktm4 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് www.facebook.com/MCCKTM എന്ന ഫേസ്ബുക് പേജ് സന്ദർശിക്കുക. ഫോൺ: 0481-2731025, 9495628626.




0 Comments