38 വർഷങ്ങൾക്കു ശേഷം കൊഴുവനാൽ പഞ്ചായത്തിൽ കോൺഗ്രസ്സ് പ്രസിഡന്റ്

  നീണ്ട 38 വർഷങ്ങൾക്കു ശേഷം  കൊഴുവനാൽ പഞ്ചായത്ത് പ്രസിഡണ്ട് കസേരയിൽ ഒരു കോൺഗ്രസുകാരൻ 

കേരള കോൺഗ്രസ് എമ്മിന്റെ പ്രസിഡണ്ട് ഇല്ലാതെ കൊഴുവനാൽ പഞ്ചായത്തിൽ ഒരു ഭരണം.കേരള കോൺഗ്രസ് (എം) യുഡിഎഫിൽ ആയിരുന്നപ്പോഴും യുഡിഎഫ് കൊഴുവനാൽ പഞ്ചായത്തിൽ വിജയം നേടിയിരുന്ന കാലത്തും പ്രസിഡണ്ട് സ്ഥാനം കേരള കോൺഗ്രസ് എമ്മിനുള്ളതായിരുന്നു.അവർ എൽഡിഎഫിൽ എത്തിക്കഴിഞ്ഞപ്പോഴും അതേ പതിവ് തന്നെ തുടർന്നു.


എന്നാൽ ഇത്തവണ കോൺഗ്രസ്സും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും നാല് സീറ്റുകൾ വീതം നേടി കൊഴുവനാൽ പഞ്ചായത്തിൽ ഭരണമുറപ്പിച്ചപ്പോൾ  പ്രസിഡണ്ട് സ്ഥാനത്ത് ഒരു കോൺഗ്രസുകാരൻ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്.  കോൺഗ്രസിലെ ജോസി ജോസഫ് പൊയ്കയിൽ പ്രസിഡന്റും കേരള കോൺഗ്രസിലെ ആലീസ് ജോയി മറ്റത്തിൽ വൈസ് പ്രസിഡന്റുമായി ചുമതലയേറ്റു.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments