മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽ വാസം അനുഭവിച്ച നെച്ചിപ്പുഴൂർ പുതിയകുളത്തിൽ കെ കെ തങ്കപ്പൻ (82 സിപിഐ എം വെള്ളക്കല്ലേൽ ബ്രാഞ്ചംഗം) അന്തരിച്ചു. സംസ്കാരം നാളെ 12ന് വീട്ടുവളപ്പിൽ.
പാർട്ടി കരൂർ ലോക്കൽ കമ്മിറ്റിയംഗം, ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.
ഭാര്യ: ഭാരതി (ആണ്ടൂർ മാവിലശേരി കുടുംബാംഗം).
മക്കൾ: ഗീത, ഷൈനി, ബീന, ബിനു.
മരുമക്കൾ: സുകുമാരൻ പുള്ളോലിയ്ക്കൽ (കുറിച്ചിത്താനം), മോഹനൻ വെട്ടുകല്ലേൽ (നെച്ചിപ്പുഴൂർ), ഓമന (ഇടക്കോലി).




0 Comments