മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ പാലായിൽ റോഡ് സുരക്ഷ വാരാചരണ പരിപാടി സംഘടിപ്പിച്ചു.

മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ പാലായിൽ റോഡ് സുരക്ഷ വാരാചരണ പരിപാടി സംഘടിപ്പിച്ചു. 

 റോഡ് സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന സന്ദേശവുമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ചേർപ്പുങ്കൽ ബി.വി.എം കോളജ് എൻ.എസ്.എസ് യൂണിറ്റ്, മോട്ടോർ വാഹനവകുപ്പ് എന്നിവയുമായി സഹകരിച്ച്  ദേശീയ റോഡ് സുരക്ഷവാരാചരണ പരിപാടി സംഘടിപ്പിച്ചു. പാലാ സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലേക്ക് ബോധവൽക്കരണവുമായി വാക്കത്തോൺ നടത്തി. 


ആശുപത്രി ഫിനാ‍ൻസ് ,അക്കൗണ്ട്സ് ആൻഡ് മെറ്റീരിയൽസ് ഡയറക്ടർ റവ.ഡോ.എമ്മാനുവൽ പാറേക്കാട്ട് സന്ദേശം നൽകി. അപകടം ഉണ്ടാകാതെ എങ്ങനെ സൂക്ഷിക്കണമെന്ന് ജനങ്ങൾക്ക് ബോധവൽക്കരണം നൽകുക എന്ന സാമൂഹിക പ്രതിബദ്ധത കൂടിയാണ് മാർ സ്ലീവാ മെഡിസിറ്റി നടത്തുന്നതെന്നു അദ്ദേഹം പറഞ്ഞു.  മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.കെ.റെജി റോഡ് സുരക്ഷ സന്ദേശം നൽകി. 

മോട്ടോർ വാഹനവകുപ്പ് നടത്തിവരുന്ന ബോധവൽക്കരണ ക്ലാസ്സുകൾ കൊണ്ട് അപകടങ്ങളിൽ മരണനിരക്ക് ​ഗണ്യമായി കുറക്കാൻ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റി പൊതുജനങ്ങൾക്കായി പുറത്തിറക്കിയ  ഫസ്റ്റ് എയ്ഡ് ഹാൻഡ് ബുക്കായ ഒരു നിമിഷം മതി ഒരു ജീവൻ രക്ഷിക്കാൻ എന്ന ബുക്കിന്റെ പ്രകാശനം റവ.ഡോ. എമ്മാനുവൽ പാറേക്കാട്ടിൽ നിന്ന് ഏറ്റുവാങ്ങി എം.വി.ഐ കെ.കെ.റെജി നിർവ്വഹിച്ചു. 



പാലാ സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഹെഡ്മാസ്റ്റർ റവ.ഫാ.റെജി തെങ്ങുംപള്ളിൽ, പ്രിൻസിപ്പൽ റെജിമോൻ കെ.മാത്യു, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ധനേഷ്, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജിനു ജേക്കബ് എന്നിവർ പങ്കെടുത്തു. ബി.വി.എം.കോളജ് പ്രിൻസിപ്പൽ റവ.ഡോ.ബോബി സെബാസ്റ്റ്യൻ, എൻ.എസ്.എസ് കോഓർഡിനേറ്റർമാരായ ജിബിൻ അലക്സ്, ഷെറിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി. ബോധവൽക്കരണത്തിന്റെ ഭാ​ഗമായി കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ഫ്ലാഷ് മൊബും അവതരിപ്പിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments