കള്ള് ഷാപ്പിലെ അതിക്രമം പ്രതികൾ അറസ്റ്റിൽ.


കള്ള് ഷാപ്പിലെ അതിക്രമം പ്രതികൾ അറസ്റ്റിൽ.
 
05.01.26 തിയതി രാത്രി  07.40 മണിയോട് കൂടി
കറുകച്ചാൽ, കങ്ങഴ,  പരുത്തി മൂട് ഭാഗത്തുള്ള
കള്ളു ഷാപ്പിൽ  ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കള്ള് കുടിച്ച വകയിൽ കിട്ടാനുണ്ടായിരുന്ന പണം ഷാപ്പ് ഉടമ പ്രതികളോട് ചോദിച്ചതിലുള്ള  വിരോധം നിമിത്തം   05.01.26 തിയതി രാത്രി  07.40 മണിയോട് കൂടി  ഷാപ്പിലെ ബെഞ്ചിൽ നിന്നും യാദ്യശ്ചികമായി


 വീണ ഒരാളെ ഷാപ്പ് ഉടമയായ ആവലാതിക്കാരൻ പിടിച്ച് എഴുന്നേൽപ്പിക്കുന്ന സമയം 1ഉം,2ഉം പ്രതികൾ ചേർന്ന് ഷാപ്പ് ഉടമയെ കുപ്പി കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും, കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും  ഷാപ്പിൽ വിൽപ്പനയ്ക്കായി വച്ചിരുന്ന 27000/- രൂപയോളം വില വരുന്ന കള്ള് നിറച്ച കുപ്പികൾ മറിച്ചിട്ട് നശിപ്പിക്കുകയും ചെയ്യുകയായിരുന്നു.


ബിജു തങ്കപ്പൻ 49/26, s/o തങ്കപ്പൻ,കിണറ്റുങ്കൽ,മുളയംവേലി,പത്തനാട് 2)ബൈജു തങ്കപ്പൻ 47/26, s/o തങ്കപ്പൻ,കിണറ്റുങ്കൽ,പരുത്തിമൂട്,കങ്ങഴ എന്നീ  പ്രതികളെ കറുകച്ചാൽ ഇൻസ്പെക്ടർ  SHO പ്രശോഭ് കെ.കെ , സബ് ഇൻസ്പെക്ടർ സാജുലാൽ,അനിൽ തോമസ് ,സിപിഒ സാജുദീൻ ഏന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. മേൽ നടപടികൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments