പാലാ അൽഫോൻസ കോളേജിൽ പൈത്തൺ പ്രോഗ്രാമിംഗിൽ ദ്വിദിന ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം



പാലാ അൽഫോൻസ കോളേജിൽ പൈത്തൺ പ്രോഗ്രാമിംഗിൽ ദ്വിദിന ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം

പാലാ: അൽഫോൻസാ കോളേജിലെ ഗണിതശാസ്ത്ര, രസതന്ത്ര വിഭാഗങ്ങളുടെയും ഡി.ബി.ടി സ്റ്റാർ സ്‌കീമിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജനുവരി 15, 16 തീയതികളിലായി പൈത്തൺ പ്രോഗ്രാമിംഗ്' എന്ന വിഷയത്തിൽ നടത്തിയ ദ്വിദിന ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മിനിമോൾ മാത്യു ഉദ്ഘാടനം ചെയ്തു. 


മാത്തമാറ്റിക്സ് വിഭാഗം മേധാവി ഡോ. സിസ്റ്റർ സോണിയ കെ. തോമസ്, കെമിസ്ട്രി വിഭാഗം അധ്യാപിക ഡോ. കൊച്ചുറാണി ജോർജ്, ഡി.ബി.ടി സ്റ്റാർ സ്കീം കോർഡിനേറ്റർ ഡോ. അമ്പിളി ടി.ആർ എന്നിവർ പ്രസംഗിച്ചു.


പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലിജു അലക്സ്, ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജോൺ ജോയ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. കോളേജിലെ പുതിയ കമ്പ്യൂട്ടർ ലാബിൽ  ഒരുക്കിയ പ്രായോഗിക പരിശീലന ക്ലാസിൽ വിവിധ കോളേജുകളിൽ നിന്നുള്ള അധ്യാപകർ പങ്കെടുത്തു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments