കേരളാ കോൺഗ്രസ് എം എൽ ഡി എഫിൽ തന്നെ തുടരും....13 സീറ്റിൽ മത്സരിക്കുന്നെന്നും ജോസ് കെ മാണി എം പി .

 

എൽ ഡി എഫിനെ ചേർത്ത് പിടിച്ച് കേരള കോൺഗ്രസ് എം മുന്നോട്ട് പോകുന്നെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ 13 സീറ്റിൽ മത്സരിക്കുന്നെന്നും ജോസ് കെ മാണി എം പി .കേരളാ കോൺഗ്രസ് സംസ്ഥാന സ്ററീയറിങ് കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പാർട്ടി ചെയർമാൻ ജോസ് കെ മാണി .എൽ ഡി എഫ് മധ്യ മേഖല ജാഥ ഞാൻ തന്നെ നയിക്കും .കേരളാ കോൺഗ്രസിനെ കോൺഗ്രസ് യൂ ഡി എഫിൽ നിന്നും ചവിട്ടി പുറത്താക്കുകയായിരുന്നു .


അങ്ങോട്ട് ഞങ്ങൾ തിരിച്ചു പോകണോ ?ഞങ്ങൾ ഒരു ചർച്ചയും നടത്തിയിട്ടില്ല .യൂ ഡി എഫ് പ്രവേശനം തുറക്കാത്ത അദ്ധ്യായമാണെന്നും ജോസ് കെ മാണി പറഞ്ഞു . പാർട്ടി ഒറ്റക്കെട്ടായാണ് തീരുമാനം എടുത്തത് .വന്യജീവി ആക്രമണത്തിലും കന്യാസ്ത്രീകളുടെ റേഷൻ കാർഡ് വിഷയത്തിലും മുനമ്പം വിഷയത്തിലും ക്രിസ്ത്യാനികൾ ആക്രമിച്ച വിഷയത്തിലും ആദ്യം ഇടപെടൽ നടത്തിയത് കേരളാ കോൺഗ്രസ് എം ആണ് . 


 ജനങ്ങളുടെ അടുത്ത് കേരള കോൺഗ്രസിനെ സംശയത്തിന്റെ മുനയിൽ നിറുത്തിയത് ഒരു ഗൂഢാലോചനയാണ് .ഞങ്ങളുടെ പാർട്ടിക്ക് ഞങ്ങളുടെ ജനങ്ങൾക്ക് സ്റ്റീയറിംഗ് കമ്മിറ്റിക്ക് പാർട്ടിയെ വിശ്വാസമാണ് .പാലായോട് ചേർന്ന മൂന്ന് ജില്ലാ പഞ്ചായത്ത്  സീറ്റുകളിൽ കേരളാ കോൺഗ്രസ് വിജയിച്ചു .


ഇപ്പോഴും പാർട്ടി  വോട്ടുകൾ ചോർന്നിട്ടില്ല .ഒരു നിയമസഭാ സീറ്റും വച്ചുമാറില്ല .അങ്ങനെ ഒരു ചർച്ചയും ഇല്ല .സാഹചര്യമുണ്ടെങ്കിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടും . 
 എസ് ഐ ആർ വിഷയത്തിലും പാർട്ടി ഇടപെട്ടിട്ടുണ്ട് .അനധികൃത വോട്ടുകൾ ഉണ്ടാകാതിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് . 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments