ഐഡിയ സ്റ്റാർ സിംഗർ താരം റോബിൻ റോയി ഇരുവേലിക്കുന്നലിന് സ്വീകരണം നൽകി.


ഐഡിയ സ്റ്റാർ സിംഗർ താരം റോബിൻ റോയി ഇരുവേലിക്കുന്നലിന് സ്വീകരണം നൽകി.

 ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാർ സിംഗർ പ്രോഗ്രാമിലെ മികച്ച ഗായകനായ റോബിൻ റോയി ഇരുവേലിക്കുന്നേലിന് വെള്ളികുളം ഇടവകയിൽ കാർണിവലിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സ്വീകരണം നൽകി.വികാരി ഫാ. സ്കറിയ വേകത്താനം മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. റോബിന് ഉപഹാരം നൽകി ആദരിച്ചു.


ഐഡിയ സ്റ്റാർ സിംഗറിന്റെ സീസൺ 10-ൽ ശ്രദ്ധേയമായ ഗാനം ആലപിച്ച് ജനഹൃദയങ്ങളിൽ ഇടംപിടിച്ച മികച്ച ഗായകനാണ് റോബിൻ റോയി ഇരുവേലിക്കുന്നേൽ .കമ്പ്യൂട്ടർ എൻജിനീയറിങ് ബിരുദധാരിയാണ് .ഇപ്പോൾ ചെങ്ങന്നൂർ പോസ്റ്റ് ഓഫീസിൽ അസിസ്റ്റൻറ് മാനേജർ ആയി ജോലി ചെയ്യുന്നു.


ജോലിത്തിരക്കിനിടയിലും പാട്ട് ഹൃദയത്തിൽ കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് റോബിൻ.വെള്ളികുളം ഇടവക റോയി ആന്റണിയുടെയും ഷീജ റോയിയുടെയും മകനാണ്.ഇപ്പോൾ തിരുവല്ലയിലാണ് താമസിക്കുന്നത്.


സണ്ണി കണിയാംകണ്ടത്തിൽ,ചാക്കോച്ചൻ കാലാപറമ്പിൽ, ഷാജി ചൂണ്ടിയാനി പുറത്ത്,ജെസ്സി ഷാജി ഇഞ്ചയിൽ, ബിജു പുന്നത്താനത്ത്, ജയ്സൺ വാഴയിൽ ബിനോയി ഇലവുങ്കൽ,അമൽ ബാബു ഇഞ്ചയിൽ  തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments